Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Meet

Kollam

സം​സ്ഥാ​ന പൊലിസ് സ്‌​പോ​ര്‍​ട്‌​സ് മീ​റ്റി​ന് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച് സി​റ്റി പൊലിസ്

കൊ​ല്ലം: കേ​ര​ള പൊലിസ് 47-ാമ​ത് സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് അ​ത്‌​ല​റ്റി​ക് മീ​റ്റ് 2026-ന്‍റെ ​പ്ര​ചാ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന ദീ​പ​ശി​ഖാ റാ​ലി​ക്കും മാ​ര​ത്തോ​ണി​നും സി​റ്റി പൊ ലി​സ് സ്വീ​ക​ര​ണം ന​ല്‍​കി. റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഫോ​ഴ്‌​സ് ക​മാ​ന്‍​ഡ​ന്‍റ് ശ​ക്തി സിം​ഗ് ആ​ര്യ ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ്‌​ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഈ ​ദീ​പ​ശി​ഖാ മാ​ര​ത്തണ്‍ പ​ര്യ​ട​നം ന​ട​ക്കു​ന്ന​ത്. അ​ഞ്ചി​ന് കാ​സ​ര്‍​ഗോ​ഡ്‌​ നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്തണ്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ക്കു​ന്ന​തി​ന്‍റഎ ഭാ​ഗ​മാ​യാ​ണ് കൊ​ല്ലം സി​റ്റി പൊലിസി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. ഇന്നലെ രാ​വി​ലെ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ല്‍​നി​ന്ന് വി. ​പാ​ര്‍​ക്കി​ലേ​ക്ക് വ​ര്‍​ണാ​ഭ​മാ​യ ദീ​പ​ശി​ഖാ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

സ്‌​കൂ​ള്‍ ബാ​ന്‍​ഡ്, സ്റ്റു​ഡ​ന്‍റ് പൊലി​സ് കേ​ഡ​റ്റു​ക​ള്‍, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ടീം, ​സൈ​ക്ലിം​ഗ് ഗ്രൂ​പ്പ് എ​ന്നി​വ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ദീ​പ​ശി​ഖാ റാ​ലി ന​ട​ന്ന​ത്. ദീ​പ​ശി​ഖാ റാ​ലി വി. ​പാ​ര്‍​ക്കി​ല്‍ സ​മാ​പി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ര്‍​ശ​ന​വും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​മു​യ​ര്‍​ത്തി​യ ഫ്ലാഷ് മോ​ബു​ക​ളും അ​ര​ങ്ങേ​റി.
ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി യാ​ത്ര തി​രി​ച്ച ദീ​പ​ശി​ഖാ റാ​ലി രാ​വി​ലെ 10ഓ​ടെ കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം അ​തി​ര്‍​ത്തി​യാ​യ ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ പൊലിസി​ന് കൈ​മാ​റി.

പ​രി​പാ​ടി​യി​ല്‍ എം​പി എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍, ഇ​ര​വി​പു​രം എം​എ​ല്‍​എ വി​ഷ്ണു മോ​ഹ​ന്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കാ​യി​ക​പ്രേ​മി​ക​ള്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള നി​ര​വ​ധിപേ​ര്‍ പ​ങ്കെ​ടു​ത്തു.
കഴിഞ്ഞ ആ​റി​ന് വൈ​കു​ന്നേ​രം 4.30ന് ​കൊ​ല്ലം ബീ​ച്ചി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ര്‍​ത്തി സം​ഘ​ടി​പ്പി​ച്ച ‘ബീ​ച്ച് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്’ സി​റ്റി പൊലി​സ് ക​മ്മിഷ​ണ​ര്‍ ടീം ​പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ വി​ജ​യി​ച്ചി​രു​ന്നു.

കഴിഞ്ഞ ഏ​ഴി​നു രാ​ത്രി ആ​ല​പ്പു​ഴ​യിൽ നി​ന്ന് ഓ​ച്ചി​റ​യി​ലെ​ത്തി​ച്ചേ​ര്‍​ന്ന ദീ​പ​ശി​ഖ​യെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊലി​സി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ മാ​ര​ത്തോ​ണാ​യി ആ​ന​യി​ച്ച് കൊ​ല്ലം സി​റ്റി, കൊ​ല്ലം റൂ​റ​ല്‍ പൊലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​യു​ക്ത​മാ​യി ഏ​റ്റു​വാ​ങ്ങി.

 

Latest News

Corehub Up